
സ്വാഗതം

കാര്‍ഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകള്‍ യഥാ സമയം കര്‍ഷകരിലെത്തിച്ചുകൊണ്ട് ഉത്പാദന മേഖലയില്‍ സുസ്ഥിര വികസനം സാധ്യമാക്കുന്ന മുഖ്യ ഏജന്‍സി ആണ് ആത്മ (ATMA).
കാര്‍ഷിക രംഗത്ത് കാലാനുസൃതമായി ആവശ്യമായ അറിവുകളും , സാങ്കേതിക വിദ്യകളും ഏറ്റവും ഫലപ്രദമായി കര്‍ഷകരിലെത്തിക്കുവാന്‍ ആത്മ പ്രതിജ്ഞാബദ്ധമാണ് .വളരെ ലളിതവും ചെലവുകുറഞ്ഞതുമായ സാങ്കേതിക വിദ്യകള്‍ കര്‍ഷക സൗഹൃദമായ രീതിയില്‍ നടപ്പിലാക്കിയെങ്കില്‍ മാത്രമേ കാര്‍ഷിക മേഖലയില്‍ സുസ്ഥിര വികസനം സാധ്യമാകൂ.കര്‍ഷകര്‍ ഉള്‍പ്പടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേരുടെയും കൂട്ടായ പരിശ്രമം ഇതിനാവശ്യമാണ്. കാര്‍ഷിക രംഗത്തെ പരമ്പരാഗത രീതികളെയും നൂതന രീതികളെയും ഏറ്റവും ഫലവത്തായ രീതിയില്‍ സമന്വയിപ്പിച്ചുകൊണ്ട് മൃഗസംരക്ഷണ മേഖലയില്‍ ആരോഗ്യ പരിരക്ഷയും , ഉത്പാദന വര്‍ദ്ധനവും പരിസ്ഥിതി സംരക്ഷണവും ലക്‌ഷ്യം വയ്ക്കുന്നതിനോടൊപ്പം വിവരസാങ്കേതിക രംഗത്തെ കുതിച്ചുചാട്ടത്തില്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന കര്‍ഷകരെക്കൂടി പങ്കാളികളാക്കുക എന്ന ലക്‌ഷ്യം കൂടി ഈ സംരംഭത്തിനുണ്ട്.











